സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട്: മലമ്പുഴയിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ് മരിച്ചത്. തൊട്ടുപിറകെ പെൺസുഹൃത്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിന് തുടര്‍ന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച ബിജു മരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് ബിജുവിന്റെ മരണമെന്നും ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, ബിജുവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിജുവിന്റെ മരണം അറിഞ്ഞതിന് പിന്നാലെ രാത്രി രണ്ട് മണിയോടെ ആണ് യുവതിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജുവും യുവതിയും അടുപ്പത്തിലായിരുന്നു എന്നും, ബിജുവിന്റെ മരണത്തിൽ ഉണ്ടായ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
Read more: ദുബൈ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം കരിപ്പൂരെത്തിച്ചു
