Asianet News MalayalamAsianet News Malayalam

വീടിന് മുന്നില്‍ നിന്ന വയോധികയുടെ മാല പൊട്ടിച്ച് മുങ്ങി; സിസിടിവി കുടുക്കി, പ്രതികൾ അറസ്റ്റിൽ

സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കറുപ്പും വെളുപ്പും കലർന്ന നിറത്തിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറിലെത്തിയവരാണ് മാലപൊട്ടിച്ചതെന്ന് കണ്ടെത്തി. 

Two Arrested For Chain Snatching In Alappuzha
Author
Alappuzha, First Published Feb 27, 2022, 5:43 PM IST

ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയുടെ മാല മോഷ്ടിച്ച (Robbery) കേസിൽ പ്രതികൾ അറസ്റ്റിൽ. വെള്ളക്കിണർ വാർഡിൽ തൻസീറാ മൻസിലിൽ തൻസീർ (27), വെള്ളക്കിണർ വാർഡിൽ തപാൽപറമ്പ് വീട്ടിൽ നൗഷാദ് മകൻ നഹാസ് (31) എന്നിവരാണ് അറസ്റ്റിലായത് (Arrest). കഴിഞ്ഞ പത്തിനായിരുന്നു കേസിനു ആസ്പദമായ സംഭവം. വീടിനു മുൻവശത്തുള്ള റോഡിൽ നിൽക്കുകയിരുന്ന തത്തംപള്ളി വാർഡിൽ ശോഭനയുടെ 20 ഗ്രാം  വരുന്ന സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ പ്രതികൾ പൊട്ടിച്ച് മുങ്ങിയത്.

തുടർന്ന് ശോഭന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ആലപ്പുഴ ഡി വൈ എസ് പി, എൻ ആർ ജയരാജിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ വിനോദ് കെ പി യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കറുപ്പും വെളുപ്പും കലർന്ന നിറത്തിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറിലെത്തിയവരാണ് മാലപൊട്ടിച്ചതെന്ന് കണ്ടെത്തി. സ്കൂട്ടറിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണം പ്രതികളിലേക്ക് എത്തിചേരുകയായിരുന്നു. ഒന്നാം പ്രതി തൻസീറിനെ മുല്ലാത്ത് വളപ്പിൽ നിന്നും, രണ്ടാം പ്രതി നഹാസിനെ മുരുഗൻ ജംഗ്ഷന് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

കരുതലായി കനിവ് 108; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക്  സുഖ പ്രസവം

പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം. അട്ടപ്പാടി പാലൂർ ധോടുകാട്ടി ആദിവാസി ഊരിലെ ഈശ്വരൻ്റെ ഭാര്യ രാധ(27)യാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. 
രാധയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സഹായം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ്, പൈലറ്റ് കെ. എം ലിനേഷ് എന്നിവർ ഉടൻ ഊരിലേക്ക് തിരിച്ചു. 

വാഹനം എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ഊരിനടുത്ത് വാഹനം നിറുത്തി സ്ട്രെച്ചർ എടുത്ത് നടന്നാണ് ആംബുലൻസ് സംഘം ഊരിലെത്തിയത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ് നടത്തിയ പരിശോധനയിൽ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാധയെ സ്ട്രെച്ചറിൽ ഊരിലുള്ളവരുടെ സഹായത്തോടെ ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് ലിനേഷ് ആംബുലൻസുമായി ആശുപത്രിയിലേക്ക് കുതിച്ചു. 

എന്നാൽ ചീരകടവ് എത്തുമ്പോഴേക്കും രാധയുടെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി  എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ് ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഞായറാഴ്ച പുലർച്ചെ 1.40ന് ഷിൻ്റോയുടെ പരിചരണത്തിൽ രാധ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇറിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ഈശ്വരൻ- രാധ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്. 
 

Follow Us:
Download App:
  • android
  • ios