വിദേശ മദ്യവില്‍പ്പന സംബന്ധിച്ച് നിരവധി തവണ ലഭിച്ച പരാതിയുടെ അസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
മലപ്പുറം: 8.5 ലിറ്റര്‍ വിദേശ മദ്യവുമായി പ്രതിയെ പൊലീസ് പിടികൂടി. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശിയായ ചോലക്കല്‍ അനീസുര്‍ റഹ്മാന്‍ (38) ആണ് പിടിയിലായത്. തിരൂര്‍ക്കാട്, വലമ്പൂര്‍, രാമപുരം ഭാഗങ്ങളില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നത് സംബന്ധിച്ച് പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് പ്രതിയെ ഓരോടംപാലത്ത് വെച്ച് മങ്കട എസ് ഐ സി കെ നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ അലവിക്കുട്ടി, സതീഷ്, എ എസ് ഐമാരായ അബ്ദുല്‍ സലീം, മുരളികൃഷ്ണദാസ്, എസ് സി പി ഒമാരായ മുഹമ്മദ് ഫൈസല്‍, പ്രീതി, പൊലീസുകാരായ ബാലകൃഷ്ണന്‍, രജീഷ്, ഫവാസ്, റീന, അജിത, ഹോം ഗാര്‍ഡ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. അതിനിടെ വെള്ളില നിരവില്‍ വച്ച് 3.5 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാളെ മങ്കട പൊലീസ് പിടികൂടി. മങ്കട കടന്നമണ്ണ കാളപൂട്ടുകണ്ടം സ്വദേശിയായ കുട്ടപ്പുലാന്‍ അബൂബക്കറിനെയാണ് (32) വിദേശമദ്യവുമായി പോകവെ മങ്കട എസ് ഐ. സി കെ നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അതിനിടെ മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് പട്ടാപ്പകല്‍ നടുറോഡില്‍ മധ്യവയസ്കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂര്‍ പഴഞ്ചിറ കാട്ടുവിള വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ചപ്ര കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് കുത്തേറ്റത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനുള്ള വിരോധത്തില്‍ ഇയാള്‍ ഇടിക്കട്ട കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ സുനില്‍ കുമാറിനെ നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രതിയായ ചപ്ര കുമാര്‍ ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കടയ്ക്കാവൂര്‍ ചിറയിന്‍കീഴ് തുടങ്ങിയ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
കൂടുതല്‍ വായനയ്ക്ക്: 9 ക്രിമിനൽ കേസിലെ പ്രതി, 15 വകുപ്പുതല നടപടി; സിഐ പി ആർ സുനു ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകും
