കൊണ്ടോട്ടി: ബ്രൗൺ ഷുഗറുമായി രണ്ട് പേരെ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38) തേഞ്ഞിപ്പലം നീരോൽപാലം തലപ്പത്തൂർ നാസിൽ (38) എന്നിവരാണ് വാഹനം സഹിതം കൊണ്ടോട്ടി തുറക്കലിൽ നിന്ന് പിടിയിലായത്. 

മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന 50 ഓളം ബ്രൗൺഷുഗർ പാക്കറ്റുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി, തേഞ്ഞിപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.