മൂന്നു കാറുകളിലായാണ് സംഘമെത്തിയത്. മറ്റു രണ്ടു കാറുകളും പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. സ്പിരിറ്റിൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കാനും ശ്രമം നടന്നു.

കാസർകോട് : രഹസ്യവിവരത്തെത്തുടർന്ന് നീലേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. നീലേശ്വരം കോട്ടപ്പുറം ജംഗ്ഷന് സമീപം വെച്ചാണ് 34 കന്നാസുകളിലായി കടത്തുകയായിരുന്ന 1200 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നോവ കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ് എ.എച്ച് (40), മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഗിരീഷ് എ.ആർ (39) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി നെടുങ്കണ്ട വളവിൽ വെച്ചാണ് പൊലീസ് കെ എൽ 14 ക്യൂ 6062 നമ്പർ ഇന്നോവ കാറിൽ നിന്നും സ്പിരിറ് പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

മൂന്നു കാറുകളിലായാണ് സംഘമെത്തിയത്. മറ്റു രണ്ടു കാറുകളും പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. സ്പിരിറ്റിൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കാനും ശ്രമം നടന്നു. നീലേശ്വരം സബ് ഇൻസ്പെക്ടർ ജിഷ്ണു ജി, എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ബിജു, ഡ്രൈവർ സി.പി.ഒ സുമേഷ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സ്പിരിറ്റും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58, 8(1), (2) എന്നീ വകുപ്പുകൾ പ്രകാരം നീലേശ്വരം പോലീസ് കേസ് (ക്രൈം നമ്പർ: 172/26) രജിസ്റ്റർ ചെയ്തു.