കോഴിക്കോട് നിന്ന് കാണാതായ രണ്ട് പേരെ രണ്ടിടത്തായി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് താമരശ്ശേരിയിലാണ് കാരാടി സ്വദേശി സത്യപ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് മുൻവശത്തെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്
കോഴിക്കോട്: ജില്ലയിൽ രണ്ടിടത്തായി രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ കാണാതായ കാരാടി സ്വദേശി സത്യപ്രകാശിനെയും രണ്ട് ദിവസം മുൻപ് കാണാതായ പൂക്കാട് സ്വദേശി സുരേഷ് കുമാറിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് താമരശ്ശേരിയിലാണ് കാരാടി സ്വദേശി സത്യപ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് മുൻവശത്തെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതലാണ് സത്യപ്രകാശിനെ കാണാതായത്. ഇ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോഡ്ജ് മുറിയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാലുശ്ശേരി നന്മണ്ടയിൽ കരിപ്പാല മുക്കിന് സമീപത്താണ് പൂക്കാട് സ്വദേശി സുരേഷ്‌കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് കാണാതായതായിരുന്നു. കരാട്ടെ അധ്യാപകനായിരുന്ന സുരേഷ് കുമാറിനെ കാണാനില്ലെന്ന് കാട്ടി മകൻ ബാലുശേരി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാലുശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.
Asianet News | New Parliament | PM Modi | Asianet News Live