മര്‍ക്കസ് സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്ന അബൂബക്കര്‍ വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂട്ടറിന് പിറകില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കോഴിക്കോട്: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഉള്ള്യേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ജാവ ബൈക്ക് വയോധികന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പൂവുള്ളതില്‍ അബൂബക്കറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ വിദ്യാര്‍ത്ഥി ഉള്ള്യേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ഇന്ന് രാവിലെ 9.30 ഓടെ മാമ്പൊയില്‍ കയറ്റത്തിലാണ് അപകടം നടന്നത്. മര്‍ക്കസ് സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്ന അബൂബക്കര്‍ വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂട്ടറിന് പിറകില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.


