Asianet News MalayalamAsianet News Malayalam

ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അടിയില്‍പ്പെട്ടു, 2 പേര്‍ക്ക് ദാരുണാന്ത്യം

സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം.

Two migrant laborers died after falling granite
Author
First Published Dec 8, 2022, 6:39 PM IST

ഇടുക്കി: നെടുങ്കണ്ടം മയിലാടും പാറയില്‍ ഗ്രാനൈറ്റ് ഇറക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തില്‍പ്പെട്ട് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. വെസ്റ്റ് ബംഗാള‍് സ്വദേശികളായ പ്രദീപ് സുദന്‍ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലുമണിയോട് കൂടിയാണ് അപകടം നടന്നത്. മയിലാടുംപാറക്ക് സമീപം ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്കെത്തിച്ച ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടം. കണ്ടെയ്നറില്‍ രണ്ട് പാളിയായി അടിക്കി വെച്ചിരുന്ന ഗ്രാനൈറ്റ് മറിഞ്ഞുവീണ് ഇതിനുള്ളിൽ പെടുകയായിരുന്നു.  

കൂടെ ജോലിചെയ്തിരുന്നവര്‍ ബഹളം വെച്ച് ആളെ കൂട്ടിയെങ്കിലും ഗ്രാനൈറ്റിന്‍റെ ഭാരം മൂലം പെട്ടന്ന് ഇരുവരെയും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സെത്തി നടത്തിയ ആദ്യശ്രമവും പാളി. ഒടുവില്‍ ജെസിബിയുടെ സഹായത്തോടെ ഗ്രാനൈറ്റ് മാറ്റിയാണ് രണ്ട് പേരെയും പുറത്തെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ രണ്ട് വര്‍ഷമായി നെടുങ്കണ്ടത്തെ നിര്‍മ്മാണ കമ്പനിയില്‍ ജോലിചെയ്യുന്നവരാണ് മരിച്ച പ്രദീപും സുദനും.  

Follow Us:
Download App:
  • android
  • ios