രണ്ട് മണിയോടെയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. മൃതദേഹം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

കോട്ടയം: മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. കോട്ടയം കൊല്ലാടിനു സമീപം പാറയ്ക്കൽക്കടവിലാണ് അപകടം. 
പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. രണ്ട് മണിയോടെയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

മീൻപിടിക്കാൻ പോയി മടങ്ങി വരുമ്പോൾ തെങ്ങ് കടപുഴകി ശരീരത്തിലേത്ത് വീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം