വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഏകദേശം 18.7 ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ എന്നിവ കണ്ടെത്തിയതായാണ് വിവരം. സ്വകാര്യ കോളേജിലെ വിദ്യാർഥികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിന്‍റെ വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി വിദ്യാർഥികൾ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം മണ്ണറ ഭാഗത്ത് ഇന്നലെ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ കൊല്ലം രജിസ്ട്രേഷൻ ഇന്നോവ കാറിൽ എത്തിയവരെ പരിശോധിക്കുന്നതിനിടെ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ വാഹനം തടഞ്ഞ് വിശദമായി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
തുടർന്ന് ചെമ്പഴന്തി അണിയൂർ സ്വദേശിയായ അജേഷ് (19), കുമ്പളങ്ങി സ്വദേശിയും നിലവിൽ നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ആനന്ദ് കൃഷ്ണ (20) എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഏകദേശം 18.7 ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ എന്നിവ കണ്ടെത്തിയതായാണ് വിവരം. സ്വകാര്യ കോളേജിലെ വിദ്യാർഥികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു.


