കോഴിക്കോട്: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച രണ്ട് തമിഴ്നാട് സ്വദേശികളായ യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെയാണ് മോഷണം.

കിഴക്കോത്ത് പന്നൂര്‍ സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ മുക്കാല്‍ പവന്‍ വരുന്ന മാല യുവതികള്‍ കവര്‍ന്നത്. മാലമോഷണമടക്കം നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.  താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Read More: ആശുപത്രിയില്‍നിന്ന് മോഷണം പോയ കുഞ്ഞിനെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി പൊലീസ്, പക്ഷേ, അവനെ കാത്തിരുന്നത് വന്‍ സസ്പെന്‍സ് 

Read More: മൂന്നാറിൽ ക്ഷേത്രത്തിലും കടകളിലും വൻ കവർച്ച; അന്വേഷണം ഊർജ്ജിതം

Read More: മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ വന്‍ മോഷണം; സംഭവം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്... 

Read More: സന്നിധാനത്ത് മൊബൈൽ മോഷണം; താൽക്കാലിക ജീവനക്കാരൻ പിടിയിൽ...