കൊല്ലം, കോഴിക്കോട് ജില്ലകളിലായി എക്സൈസ് നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവും മെത്താംഫിറ്റാമിനുമായി നിരവധി പേർ അറസ്റ്റിലായി. കൊട്ടാരക്കര, നെയ്യാറ്റിൻകര, വടകര എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 

കൊല്ലം: കൊട്ടാരക്കരയിൽ മയക്കുമരുന്നും കഞ്ചാവും കാറിൽ കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശി അഹ്‌നാസ് അനസ്, നെയ്യാറ്റിൻകര കരിങ്കുളം സ്വദേശി അഹമ്മദ് ഷബിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 4.14 ഗ്രാം മെത്താംഫിറ്റാമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൊട്ടാരക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബു പ്രസാദ്.കെ.ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) അരുൺ.യു, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതിഷ്, മനീഷ്, അജിത്ത്, ഹരിജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബീൻ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ ഉച്ചക്കട ഭാഗത്ത് നടത്തിയ പരിഷിധനയിൽ ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയായ ചന്ദൻ മണ്ഡൽ എന്നയാളെ പിടികൂടി. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, ലാൽകൃഷ്ണ, വിനോദ്, അൽത്താഫ്, അഖിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

കോഴിക്കോട് വടകരയിലും എക്സൈസ് കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. വടകരയിൽ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ 10 കിലോഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ്.വി.ആറിന്റെ നേതൃത്വത്തിൽ 8.71 കിലോഗ്രാം കഞ്ചാവുമായി ഉത്തർ പ്രദേശ് സ്വദേശി ബാബു ലാൽ (31) എന്നയാളെയും എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ.എം ഉം പാർട്ടിയും ചേർന്ന് 1.21 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി റാം സഹായ് (37 ) എന്നയാളെയുമാണ് പിടികൂടിയത്.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഉനൈസ്.എൻ.എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷിരാജ്.കെ, സുരേഷ് കുമാർ.സി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്‌ബിൻ.ഇ.എം, ശ്രീനാഥ്.കെ.എം, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ്.ഇ.കെ എന്നിവരും കേസുകൾ കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.