തിരുവല്ലയിലെ നിരണത്ത് വീടിനുള്ളിൽ കടന്ന പുലിക്കുട്ടിയുടെ വലുപ്പമുള്ള കാട്ടുപൂച്ചയെ വനം വകുപ്പ് പിടികൂടി.
പത്തനംതിട്ട: തിരുവല്ലയിലെ നിരണത്ത് പുലിക്കുട്ടിയുടെ വലുപ്പമുള്ള കാട്ടുപൂച്ചയെ വീടിനുള്ളിൽ നിന്നും വനം വകുപ്പ് എത്തി പിടികൂടി. നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും തിങ്കളാഴ്ച രാത്രിയാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി കാട്ടുപൂച്ചയെ പിടികൂടിയത്.
വർഷങ്ങളായി താമസമില്ലാതെ കിടന്നിരുന്ന വീട്ടിലേക്ക് സ്വന്തം വീട്ടിൽ വെള്ളം കയറിയത് തുടർന്ന് സമീപവാസിയായ അന്നപറമ്പിൽ വിശ്വനാഥനും ഭാര്യയും താമസം മാറിയിരുന്നു. വൈകിട്ട് 4 മണിയോടെ വിശ്വനാഥന്റെ ഭാര്യയാണ് വീടിനു പുറത്ത് കാട്ടുപൂച്ചയെ കണ്ടത്. ഇവർ വീടിനുള്ളിൽ കടന്ന് കതകുകളെല്ലാം അടച്ചെങ്കിലും കാട്ടുപൂച്ച വീടിനുള്ളിൽ കടന്ന് കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്നു.
തുടർന്ന് റാന്നിയിൽ നിന്നെത്തിയ ആർആർ ടീം കാട്ടുപൂച്ചയെ പിടികൂടി. പിടിയിലായ പൂച്ചയെ ഗവി വനമേഖലയിൽ തുറന്നുവിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജിജോ ജോർജിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മനീഷ് മോൻ, അരുൺ രാജ്, ഫിറോസ്ഖാൻ എന്നിവരാണ് കാട്ടുപൂച്ചയെ പിടികൂടിയത്.