കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് പണം തട്ടിപ്പറിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റ് കൗണ്ടറിനടുത്ത് വെച്ച് നടന്ന തട്ടിപ്പിൽ നാലായിരത്തി അഞ്ഞൂറ് രൂപയാണ് നഷ്ടമായത്.

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്ന് പണം തട്ടിപ്പറിച്ച് ഓടിപ്പോയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് പുറത്ത് ടിക്കറ്റ് കൗണ്ടറിന് അടുത്തേക്ക് ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യുന്നതിന് നടന്നു പോകുകയായിരുന്ന കല്ലായി സ്വദേശി നൌഷാദിനെ തള്ളി താഴെയിട്ട് കയ്യിലുണ്ടായിരുന്ന 4500 രൂപ പിടിച്ച് പറിച്ച് കൊണ്ട് പോകുകയായിരുന്നു.

തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പരാതിക്കാരൻ പറഞ്ഞ അടയാള വിവരങ്ങളോട് കൂടിയ ആളെ സംശയ്സ്പദമായ രീതിയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് വാഹനം നിർത്തുന്നത് കണ്ട് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടൗൺ പൊലീസ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

കൊട്ടാരക്കരയിൽ പരിശോധന; എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകനും സഹകരണ ബാങ്കിലെ ജീവനക്കാരനുമായ യുവാവ് പിടിയിൽ

Pahalgam Terror Attack | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്