Asianet News MalayalamAsianet News Malayalam

ആപ്പിളും മുന്തിരിയും മാതളവും തണ്ണിമത്തനുമൊന്നും വേണ്ട ; വൃദ്ധ ദമ്പതികളുടെ വയറ്റത്തടിച്ച് ഓറഞ്ച് കള്ളൻ

കഴിഞ്ഞ ഏഴ് കൊല്ലമായി പഴക്കച്ചവടം നടത്തിയാണ് റഹിമും ഹൃദ്രോഗിയായ ഭാര്യയും കഴിയുന്നത്. ആപ്പിളും മുന്തിരിയും മാതളവും തണ്ണിമത്തനും കുനകളായി നിരന്നിരുന്നാലും അടൂരിലെ കള്ളന് പ്രിയം ഓറഞ്ചിനോടാണ്

unidentified thief stole only oranges from fruit shop old couple who runs the shop in deep trouble
Author
Adoor, First Published Jan 17, 2022, 1:09 PM IST

അടൂർ പൊലീസിന് (Kerala Police) തലവേദനയായി ഓറഞ്ച് കള്ളൻ (Fruit Shop theft). നഗരത്തിലെ പെട്ടികടയിൽ തുടർച്ചയായി രണ്ടാം തവണയാണ് ഓറഞ്ച് മോഷണം (Orange Theft) നടക്കുന്നത്. കോട്ടമുഗൾ സ്വദേശി റഹീമിന്റെ ഉന്തുവണ്ടിയിൽ നിന്നാണ് രാത്രിയിൽ ഓറഞ്ച് മോഷണം പോകുന്നത്. നിർധനനായ റഹീമിന്റെ ഏക വരുമാനമാർഗമാണ് പഴകച്ചവടം. കഴിഞ്ഞ ഏഴ് കൊല്ലമായി പഴക്കച്ചവടം നടത്തിയാണ് റഹിമും ഹൃദ്രോഗിയായ ഭാര്യയും കഴിയുന്നത്. മക്കളില്ലാത്ത ഇരുവരും വളരെ കഷ്ടപ്പെട്ടാണ് കഴിയുന്നത്.

തമാശയ്ക്കാണേലും കാര്യമായിട്ടാണേലും പതിവായി ഓറഞ്ച് മോഷണം പോവുന്നത് വൃദ്ധ ദമ്പതികളെ സാരമായി ബാധിച്ചിട്ടുണ്ട്. ആപ്പിളും മുന്തിരിയും മാതളവും തണ്ണിമത്തനും കുനകളായി നിരന്നിരുന്നാലും അടൂരിലെ കള്ളന് പ്രിയം ഓറഞ്ചിനോടാണ്. വിലയാണോ മധുരമാണോ കാരണമെന്നറിയില്ല. പക്ഷെ മനസാക്ഷിയില്ലാത്ത കള്ളൻ രാത്രിയിൽ കവരുന്നത് ഒരു പട്ടിണിപാവത്തിന്റെ ജീവിതമാണെന്നതാണ് വസ്തുത. അറുപത് കിലോ ഓറഞ്ചാണ് കഴിഞ്ഞ രാത്രിയിൽ മോഷണം പോയത്.

ഓറഞ്ച് എടുത്ത ശേഷം പെട്ടി അതു പോലെ തന്നെ തിരിച്ചു വെച്ചിട്ടുണ്ട്. ഉന്തുവണ്ടിയിലെ ഷീറ്റ് ഉപയോഗിച്ച് ബാക്കിയുള്ള പഴങ്ങൾ കൃത്യമായി മൂടിയിടാനും മോഷണ ശേഷം കള്ളന്‍ മറന്നിട്ടില്ല. രണ്ട് മാസം മുമ്പ് അൻപത് കിലോ ഓറഞ്ചാണ് കവർന്നത്. 

റിസോർട്ട് നിറയെ ടൂറിസ്റ്റുകൾ; എന്നിട്ടും വിദ​ഗ്ധമായി ചന്ദനമരം മോഷ്ടിച്ചു, നഷ്ടം അഞ്ച് ല​ക്ഷം
മറയൂരില്‍ വീണ്ടും ചന്ദന മോഷണം വ്യാപകമാകുന്നു. സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി. നാല്‍പ്പതോളം സന്ദര്‍ശകര്‍ റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെയാണ് മോഷണം നടന്നത്. സംഭവത്തില്‍ വനപാലകര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടവയല്‍ കമലമ്മയുടെ പരിസരത്ത് നിന്നിരുന്ന ചന്ദനത്തിന്റെ ശിഖരങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് വനപാലകര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും സമാനമായ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മറയൂര്‍ ടൗണിലെ ചന്ദന ഗ്രൂപ്പിന്റെ അനക്‌സ് റിസോര്‍ട്ടിന്റെ അകത്തുനിന്നിരുന്ന രണ്ട് ചന്ദനമരങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രാത്രി 12 മണി വരെ റിസോര്‍ട്ടിലെത്തിയ സഞ്ചാരികള്‍ വിവിധ കലാപരിപാടികള്‍ നടത്തിയിരുന്നു. ഇവർ ഉറങ്ങിയ ശേഷമായിരിക്കും മോഷണം നടന്നതെന്നാണ് ഉടമകള്‍ പറയുന്നു.

പൂട്ട് അറക്കാൻ ഫ്ളിപ്പ്കാർട്ടിൽ നിന്ന് ആംഗിൾ ഗ്രൈൻഡർ, സിസിടിവിയിൽ അടിച്ചത് സ്പ്രേ; ഒടുവിൽ അറസ്റ്റ്
കോടഞ്ചേരിയിൽ മൊബൈൽ ഷോപ്പിൽ നിന്ന് 15 ഫോണുകൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കവർച്ച നടത്തിയ രണ്ട് പ്രതികളെ താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മുക്കം മുരിങ്ങമ്പുറായി കോട്ടക്കുത്ത് വീട്ടിൽ മുഹ്സിൻ (20), മുരിങ്ങമ്പുറായി പൂവത്തിക്കൽ വീട്ടിൽ അജാസ്( 20),എന്നിവരാണ് പിടിയിലായത്. നവംബർ  രണ്ടിന് പുലർച്ചെ 2.50നാണ് കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈൽസിന്റെ പൂട്ട് അറുത്തു മാറ്റി ഹെൽമെറ്റ്‌ ധരിച്ചു അകത്ത കയറിയ പ്രതികൾ കവർച്ച നടത്തിയത്. സിസിടിവി ക്യാമറയിലേക്ക് സ്പ്രേ ചെയ്ത ശേഷമായിരുന്നു മോഷണം. ലോക്ക് മുറിക്കുന്നതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആംഗിൾ ഗ്രൈൻഡർ ഫ്ളിപ്പ് കാർട്ടിൽ നിന്നും 5,800 രൂപക്ക് ഓൺലൈനായി വാങ്ങിയിരുന്നു. കിട്ടിയ പണം പ്രതികൾ വീതിച്ചെടുക്കുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്ന് ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios