Asianet News MalayalamAsianet News Malayalam

പൂച്ചയോ അതോ വരയൻ പുലിയോ, കടമാൻകുളത്ത് അജ്ഞാത അതിഥികൾ!

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിതെളിച്ചപ്പോഴാണ് മണിക്കൂറുകൾ മാത്രം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളെ കിട്ടിയത്. 

unknown animal cubs found in Pathanamthitta
Author
Pathanamthitta, First Published Dec 25, 2021, 10:23 AM IST


പത്തനംതിട്ട: മല്ലപ്പള്ളി കടമാനകുളത്ത് പൂച്ചയുടേതെന്ന് സംശയിക്കുന്ന മൂന്ന് കുഞ്ഞുങ്ങളെ കണ്ടെത്തി. പൂച്ചയുടേതിന് സമാനമായ ലക്ഷണങ്ങളുണ്ടെങ്കിലും നഖങ്ങൾക്ക് പൂച്ച കുഞ്ഞുങ്ങളുടേതിനേക്കാൾ നീളവും വലിപ്പവുമുണ്ട്. ഇത് പൂച്ചയല്ലെന്നും വരയൻ പുലിയുടെ കുഞ്ഞുങ്ങളാണെന്നുമാണ് ചിലരുടെ അഭിപ്രായം

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിതെളിച്ചപ്പോഴാണ് മണിക്കൂറുകൾ മാത്രം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളെ കിട്ടിയത്. ഇവയുടെ കണ്ണ് കീറിയിട്ടേയുളളു. ഈ കുഞ്ഞുങ്ങളുടെ അമ്മയെ പരിസരത്തെങ്ങും കണ്ടിരുന്നില്ല. എന്നാൽ തെരുവ് നായകൾ ചുറ്റും നടക്കുന്നുമുണ്ടായിരുന്നു. 

ഇതോടെ കല്ലൂപ്പാറ സ്വദേശി റെജി വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് വരുന്നതുവരെ കുഞ്ഞുങ്ങളെ വീട്ടുമുറ്റത്തേക്ക് മാറ്റി. വനംവുപ്പ് വന്നതിന് ശേഷം പുലിയാണോ പൂച്ചയാണോ എന്ന് തീരുമാനിക്കാമെന്നാണ് റെജിയുടെ പക്ഷം. അതുവരെ ഈ അതിഥികൾക്ക് കൂട്ടിരിക്കുകയാണ് റെജി
 

Follow Us:
Download App:
  • android
  • ios