Asianet News MalayalamAsianet News Malayalam

നെടുംകണ്ടത്ത് പില്ലർകുഴിയിൽ തലകീഴായി മൃതദേഹം; അമ്പരന്ന് നാട്ടുകാർ, പൊലീസ് അന്വേഷണം തുടങ്ങി

പത്തനംതിട്ട കടമ്മനിട്ടയിലും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി

unknown man found dead in pillar pit at Nedumkandam kgn
Author
First Published Oct 27, 2023, 1:24 PM IST

ഇടുക്കി: നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലർ കുഴിയിലാണ് മൃതദേഹം കണ്ടത്. നെടുംകണ്ടം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തലകീഴായ നിലയിലാണ് കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. വിവരമറിയിച്ച് നാട്ടുകാരായ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്.

പത്തനംതിട്ട കടമ്മനിട്ടയിലും മൃതദേഹം കണ്ടെത്തി. മധ്യവയസ്ക്കനെ വീട്ടുപരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കടമ്മനിട്ട കുടിലുകുഴി സ്വദേശി ശശിയാണ് മരിച്ചത്. 52 വയസായിരുന്നു. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ശശി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios