വിൽക്കാൻ വെച്ച വീട് കാണാനെത്തിയവര്‍ നടുങ്ങി; താമരശേരിയിൽ വീട്ടിനകത്ത് മുറിയിൽ അജ്ഞാതൻ്റെ മൃതദേഹം, അന്വേഷണം
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിൽപ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ് വൈകിട്ട് 5 മണിയോടെ മൃതദേഹം ആദ്യം കണ്ടത്. ആനപ്പാറപ്പൊയിൽ അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.