അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാണ് നടപടി. അർബൻ ബാങ്ക് ചെയർമാൻ പദവി രാജിവെക്കണമെന്നും ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി അബ്ദുൾ നാസറിനോട് ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിനകത്ത് കടുത്ത വിഭാഗിയത ഉള്ള സ്ഥലമാണ് ചെർപ്പുളശേരി.

പാലക്കാട്: പാലക്കാട് വല്ലപ്പുഴ എൽ.സി.സെക്രട്ടറി അബ്ദുൾ നാസറിനെ സ്ഥാനത്തുനിന്നും മാറ്റി. ചെറുപ്പളശേരി കോ - ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ കൂടിയായിരുന്ന എൽ.സി. സെക്രട്ടറിക്കെതിരെ പാർട്ടിയിലെ മുതിർന്ന അംഗത്തിൻ്റെ പരാതിയിൽ രണ്ടംഗ കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാണ് നടപടി. അർബൻ ബാങ്ക് ചെയർമാൻ പദവി രാജിവെക്കണമെന്നും ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി അബ്ദുൾ നാസറിനോട് ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിനകത്ത് കടുത്ത വിഭാഗിയത ഉള്ള സ്ഥലമാണ് ചെർപ്പുളശേരി.

പാലക്കാട് വിഭാഗീയതയില്‍ സിപിഎം നടപടി; ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിൽ നിന്ന് 9 പേരെ ഒഴിവാക്കി

അതേസമയം, പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയതയിൽ പാർട്ടി നടപടിയെടുത്തിരുന്നു. സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒമ്പത് പേരെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സമ്മേളനത്തിൽ മത്സരിച്ചെത്തിയ 13 ൽ 9 പേരെയാണ് ഒഴിവാക്കിയത്. മുൻ ഏരിയ സെക്രട്ടറി കെ ബി സുഭാഷ് ഉൾപ്പെടെ 9 പേരെ പകരം തിരിച്ചെടുത്തു. 

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ, നടപടി പാർട്ടി സെക്രട്ടറി വിശദീകരിക്കും: പ്രതികരണവുമായി ചിത്തരഞ്ജൻ

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, സി കെ രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഏരിയാ കമ്മിറ്റി യോഗം ചേർന്നത്. പുറത്താക്കപ്പെട്ടവർ ഏരിയ കമ്മിറ്റിയിൽ പ്രതിഷേധമറിയിച്ചിരുന്നു. പി കെ ശശിക്കൊപ്പം നിന്നതാണോ തങ്ങളുടെ അയോഗ്യതയെന്ന് പുറത്താക്കപ്പെട്ടവർ ചോദിച്ചു. വിഭാഗീയതയ്ക്ക് കൂട്ടുനിന്നവരെ ഒഴിവാക്കി തങ്ങളെ കുടുക്കി എന്നും ആക്ഷേപം ഉയരുന്നുണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വിഭാഗീയത കടുത്തു; പി പി ചിത്തരഞ്ജനെ തരം താഴ്ത്തിയപ്പോൾ ഷാനവാസിനെ പുറത്താക്കി സിപിഎം