Asianet News MalayalamAsianet News Malayalam

നാട്ടുകാരുടെ കുടിവെള്ളം 'മുട്ടിച്ച്' തോട്ടില്‍ അറവുമാലിന്യങ്ങള്‍ തള്ളി

പമ്പാനദിയുടെ കൈവഴിയായ തോട്ടില്‍ അറവുമാലിന്യങ്ങള്‍ തള്ളി.

waste dumped in brook
Author
Edathua, First Published Jan 9, 2020, 8:23 PM IST

എടത്വാ: പമ്പാനദിയുട കൈവഴിയായ തലവടി പനമൂട്ടിൽ തോട്ടിൽ അറവ് മാലിന്യം തള്ളി. തലവടി പഞ്ചായത്ത് നാല്, അഞ്ച്, ആറ് വാർഡുകളീലൂടെ കടന്നുപോകുന്ന പനമൂട്ടിൽ തോട്ടിലാണ് അറവ് മാലിന്യവും, ഹോട്ടൽ മാലിന്യങ്ങളും പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലും നിറച്ച് തള്ളിയത്.

തോട്ടിൽ നിന്ന് അസഹനീയമായ ദുർഗ്ഗന്ധം പരന്നതോടെ സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നാട്ടുകാർ തലവടി പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജനൂപ് പൂഷ്പാകരന്റേയും, എസ്ഐ സിസിൽ ക്രിസ്റ്റിൻ രാജിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് തോട്ടിൽ ഒഴുകി നടന്ന മാലിന്യങ്ങൾ വാരികയറ്റി സംസ്കരിച്ചു. ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന പ്രദേശത്തെ മൂന്നോളം വാർഡുകളിൽ താമസിക്കുന്നവരുടെ ജല ലഭ്യതയാണ് ഇതോടെ നിലച്ചത്. അറവ് മാലിന്യം തോട്ടിലേക്ക് തള്ളിയതോടെ ആഴ്ചകൾ കഴിഞ്ഞാലും തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നു.

Read More:തെരുവുനായുടെ ആക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്
 

Follow Us:
Download App:
  • android
  • ios