കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നത്

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ്മോർട്ടം. ഇതിന് ശേഷം മൃതദേഹം രാവിലെ വയനാട്ടിൽ എത്തിക്കും. കോഴിക്കോട് - വയനാട് ജില്ലാ കളക്ടർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാത്രി തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താൻ എഡിഎം ഉത്തരവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നത്. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്