രാമക്കൽമേട്‌ സ്വദേശി വെട്ടിക്കൽ അജയൻ (37) ആണ് മരിച്ചത്. തൂക്കുപാലത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്

ഇടുക്കി: ഇടുക്കിയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളി മരിച്ചു. രാമക്കൽമേട്‌ സ്വദേശി വെട്ടിക്കൽ അജയൻ (37) ആണ് മരിച്ചത്. തൂക്കുപാലത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. അതേസമയം, തിരുവനന്തപുരം പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ പ്രതാപാണ് മരിച്ചത്.

തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർത്ഥിയാണ് അർജുൻ പ്രതാപ്. വാട്ടര്‍ ടാങ്കിൽ വെള്ളം വീഴുന്നുണ്ടോ എന്നറിയാൻ വീടിന്‍റെ ഒന്നാം നിലയിൽ കയറിപ്പോഴാണ് അര്‍ജുന് ഷോക്കേറ്റതെന്ന് അച്ഛൻ പ്രതാപൻ പറഞ്ഞു. ഷോക്കേറ്റ് പടിക്കെട്ടിൽ അര്‍ജുൻ വീണ് കിടക്കുന്നതായാണ് കണ്ടതെന്നും അച്ഛൻ പറഞ്ഞു. പേട്ട സ്വദേശികളായ പ്രതാപന്‍റെയും ബിന്ദുവിന്‍റെയും മകനാണ് പതിനാല് വയസ്സുകാരനായ അര്‍ജുൻ. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുo ജീവന്‍ രക്ഷിക്കാനായില്ല. 

വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കാറും സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 2 പേരുടെ നില ​ഗുരുതരം