കഴിഞ്ഞവ ർഷം സമാനരീതിയിൽ കോമളത്തെ മർദ്ദിച്ചതിന് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് കൊലപാതകം

വടക്കൻ പറവൂർ: എറണാകുളം വടക്കൻ പറവൂരിൽ ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു. പറവൂർ വെടിമറ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതി ഉണ്ണികൃഷ്ണനെ പറവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണൻ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നും വൈകുന്നേരവും ഉണ്ണികൃഷ്ണൻ മദ്യപിച്ചാണ് വീട്ടിലെത്തിയത്. കോമളവുമായി വഴക്കുണ്ടാക്കിയ ഉണ്ണികൃഷ്ണൻ കോമളത്തിന്റെ തലക്ക് ശക്തിയായി അടിക്കുകയും ചെയ്തു. അടിയേറ്റ് അവശനിലയിലായ കോമളം അബോധാവസ്ഥയിലായി. പരിക്കേറ്റ കോമളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയെ മർദിക്കുന്നത് തടയാനെത്തിയ മകൻ ഷിബുവിനും മർദനമേറ്റു. 

YouTube video player

ഷിബു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞവ ർഷം സമാനരീതിയിൽ കോമളത്തെ മർദ്ദിച്ചതിന് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് കൊലപാതകം. മദ്യപാനിയായ ഉണ്ണികൃഷ്ണൻ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ഭാര്യ കോമളത്തെ മർദിക്കുന്നത് സ്ഥിരം സംഭവമാണെന്ന് അയൽക്കാരും പറയുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ടപ്പോൾ ഉണ്ണികൃഷ്ണൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പറവൂർ താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിലാണ് കോമളത്തിന്‍റെ മൃതദേഹം. നാളെ രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം