പലയിടങ്ങളിലും കുറ്റമറ്റ രീതിയില്‍ വേലി നിര്‍മിക്കാത്തതാണ് ആദിവാസി കോളനികളടക്കമുള്ള ഇടങ്ങളില്‍ ആനകളെത്താന്‍ കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. അരുണമല കോളനിയിലെ കൃഷ്ണന്റെ മകന്‍ മോഹനനാണ് (40) മരിച്ചത്. കഴിഞ്ഞ രാത്രി പത്ത് മണിയോടെയായായിരുന്നു സംഭവം. കോളനിയിലെ വീട്ടിലേക്ക് നടന്ന് പോകവെ മോഹനന്‍ ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പാടിയില്‍ റോഡ് ഉപരോധിച്ചു. വനം വകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും സര്‍ക്കാരിന്റെ തുടര്‍ച്ചയായുണ്ടായ ഉത്തരവാദിത്തമില്ലായ്മയാണ് വയനാട്ടില്‍ നിരന്തരം വന്യജീവികളുടെ ആക്രമണങ്ങളുണ്ടാകുന്നതെന്ന് ആരോപിച്ചായിരുന്നു സമരം.
പലയിടങ്ങളിലും കുറ്റമറ്റ രീതിയില്‍ വേലി നിര്‍മിക്കാത്തതാണ് ആദിവാസി കോളനികളടക്കമുള്ള ഇടങ്ങളില്‍ ആനകളെത്താന്‍ കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനൊടൊപ്പം അവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി കൂടി സര്‍ക്കാര്‍ കാണിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. മേപ്പാടി ടൗണില്‍ നടന്ന ഉപരോധസമരം ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മരിച്ച മോഹനന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, മോഹനന്റെ മക്കള്‍ പ്രായമാവുമ്പോള്‍ സര്‍ക്കാര്‍ ജോലി, ആന നശിപ്പിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക, ഫെന്‍സിംഗ് പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. എംഎല്‍എക്ക് ഡിഎഫ്ഒ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
എറണാകുളം പിണവൂർ കുടിയിൽ കാട്ടാന ആക്രമണം, ഒരാൾ മരിച്ചു
ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹവും വെറുതെ വിടാതെ കാട്ടാന, സംസ്കാരത്തിനിടയെത്തി നിലത്തിട്ട് ചവിട്ടി
ഗുവാഹത്തി: കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തെയും വെറുതെ വിടാതെ ആന. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ 70 വയസ്സുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതിന് ശേഷവും മൃതദേഹവും വെറുതെ വിടാതെ ആന പിടികൂടിയത്. വ്യാഴാഴ്ച രാവിലെ റായ്പാൽ ഗ്രാമത്തിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് മായ മുർമു ദൽമ വന്യജീവി സങ്കേതത്തിൽ നിന്ന് വഴിതെറ്റിയ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
ആന വൃദ്ധയെ ചവിട്ടി. വൃദ്ധയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങിയതായി റാസ്ഗോവിന്ദ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലോപമുദ്ര നായക് പറഞ്ഞു. എന്നാൽ ഇതിന് പുറമെ വൈകുന്നേരം, മായ മുർമുവിന്റെ കുടുംബാംഗങ്ങൾ അവരുടെ അന്ത്യകർമങ്ങൾ നടത്തുമ്പോളും ആന ആക്രമിച്ചു. ആന പെട്ടെന്ന് സ്ഥലത്തെത്തുകയും ചിതയിൽ നിന്ന് മൃതദേഹം എടുത്തെറിയുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ദൃക്സാക്ഷി പറഞ്ഞു.
