ഇടുക്കി: ഇടുക്കിയിൽ കാട്ടാന കാർ തകർത്തു. കണ്ണൻദേവൻ കബനി കടലാർ എസ്റ്റേറ്റിൽ തങ്കപാണ്ഡ്യൻ്റ കാറാണ് വ്യാഴാഴ്ച പുലർച്ചെ കാട്ടാന തകർത്തത്. കഴിഞ്ഞ ദിവസങ്ങളിൽ എസ്റ്റേറ്റിൽ നിലയുറപ്പിച്ച ഒറ്റയാന അർദ്ധരാത്രിയോടെ ലയത്തിന് സമീപത്തെത്തുകയും പട്ടി കുരച്ചതോടെ കാറിൻ്റ ചില്ല് അടിച്ചു തകർക്കുകയുമായിരുന്നു. സമീപത്തെ രാമസ്വാമിയുടെ വീട്ടിലെ അടുക്കളത്തോട്ടത്തില്‍ വിളവെടുക്കാൻ പാകമായി നിന്ന കാബേജും കാരറ്റും നശിപ്പിച്ച ശേഷമാണ് കടു കയറിയത്.

Read Also: കാട്ടാന ശല്യം ഒഴിയാതെ മൂന്നാർ; വ്യാപക കൃഷി നാശം, ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാർ ടൗണിൽ പേടിസ്വപ്നമായി കാട്ടാനകൾ; കടകളും സ്കൂൾ മതിലും തകർത്ത് വിഹാരം

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം അവനെത്തി, മൂന്നാറിലെ തെരുവില്‍ അലഞ്ഞ് പടയപ്പ