ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്കു നേരെ കാട്ടാന പന മറിച്ചിട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പരിക്കേറ്റ രണ്ടു പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരി, അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്.

wild elephant huge tree was turned on the college students who were going on bikes at kothamangalam

കൊച്ചി: കോതമംഗലം - നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. ആൻമേരി(21) ആണ് മരിച്ചത്. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻമേരി മരണത്തിന് കീഴടങ്ങുകയായിരുന്നു. കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽ പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

ഒറ്റനോട്ടത്തിൽ അദാനിയുടെ നിരക്കുകൾ കുറവാണെന്ന് തോന്നാം, പക്ഷേ...; കണക്കുകൾ നിരത്തി കെഎസ്ഇബിയുടെ വിശദീകരണം

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു! ഈ ജില്ലകളിൽ മഴ സാധ്യത ശക്തം, വരും മണിക്കൂറിൽ ശ്രദ്ധിക്കുക

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios