തൃശൂർ ഇരുമ്പുപാലത്തെ ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ വീണ്ടും ഭീതി പരത്തി. സ്ഥിരമായി ശല്യം തുടരുന്ന സാഹചര്യത്തിൽ, കാട്ടാനയെ തുരത്താനായി വയനാട്ടിൽ നിന്ന് ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു.
തൃശൂർ: കാട്ടുകൊമ്പൻ ഇന്നലെയും ഇരുമ്പു പാലത്ത് എത്തി. രാത്രി ഒമ്പതരയോടെയാണ് ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ ഇറങ്ങിയത്. രണ്ടു മണിക്കൂറിലേറെയാണ് കാട്ടാന ഭീതി പരത്തിയത്. കുതിരാൻ ഇരുമ്പുപാലത്ത് ജനവാസ കേന്ദ്രങ്ങളിൽ ശല്യക്കാരനായ കാട്ടുകൊമ്പനെ തുരത്താൻ കുങ്കി ആനകളെ എത്തിച്ചു. വയനാട്ടിൽ നിന്നാണ് ആനയെ എത്തിച്ചത്. ഭരത്, വിക്രം എന്ന രണ്ട് കുങ്കിയാനകളെയാണ് എത്തിച്ചത്. സ്ഥിരമായി കാട്ടാന ശല്യം സൃഷ്‌ടിച്ചതോടെയാണ് തുരത്താൻ കുങ്കിയാനകളെ എത്തിച്ചത്.


