ബേഗൂർ കോളനിയിലെ സോമൻ (60) ആണ് മരിച്ചത്. കാട്ടിൽ ആടിനെ മേയ്ക്കുമ്പോളായിരുന്നു കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ സോമൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
വയനാട്: വയനാട് ജില്ലയിലെ ബേഗൂരിൽ വയോധികൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബേഗൂർ കോളനിയിലെ സോമൻ (60) ആണ് മരിച്ചത്. കാട്ടിൽ ആടിനെ മേയ്ക്കുമ്പോളായിരുന്നു കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ സോമൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. നാലരയോടെ കോളനിക്ക് സമീപത്തെ കാട്ടിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വനപാലകരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
