Asianet News MalayalamAsianet News Malayalam

കൊമ്പുക്കോർത്ത് മുറിവാലൻക്കൊമ്പനും ചക്കക്കൊമ്പനും; മുറിവാലൻക്കൊമ്പന് ഗുരുതര പരിക്ക്

ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻ കൊമ്പന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.

Wild elephant Murivalan Komban injured on clash with Chakkakomban
Author
First Published Aug 31, 2024, 1:14 PM IST | Last Updated Aug 31, 2024, 1:20 PM IST

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ പരസ്പരം കൊമ്പുക്കോർത്ത് കാട്ടാനകളായ മുറിവാലൻക്കൊമ്പനും ചക്കക്കൊമ്പനും. സിങ്ക്കണ്ടം ഭാഗത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. മുറിവാലൻക്കൊമ്പന്റെ മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രിയോടെ ആന കിടപ്പിലായി. 

നിലവിൽ ഇടുക്കി 60 ഏക്കർ ചോല ഭാഗത്ത് വനം വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ് മുറിവാലൻ കൊമ്പന്‍. ഡോക്ടർമാരുടെ നേതൃത്വത്തിൽ ആനയ്ക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്. മുറിവാലൻക്കൊമ്പനും ചക്കക്കൊമ്പനും അരിക്കൊമ്പനുമായിരുന്നു മൂന്നാര്‍ ഭാഗത്തെ സ്ഥിരം പ്രശ്നക്കാര്‍. ചക്കപ്രിയനായ ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാന ശാന്തന്‍പാറ കോരംപാറ, തലക്കുളം മേഖലകളിലാണ് പ്രധാനമായും നാശംവിതയ്ക്കുന്നത്. ഈ കാട്ടാനയുടെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികള്‍ പ്രദേശങ്ങളിലെ പ്ലാവുകളില്‍ ചക്കവിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് പതിവാണ്. രോമം ഇല്ലാതെ മുറിഞ്ഞതുപോലെ വാലുള്ളതിനാലാണ് മുറിവാലന്‍ ചില്ലിക്കൊമ്പന് ഇങ്ങനെ പേരുവന്നത്. ശാന്തന്‍പാറ, പൂപ്പാറ, സിങ്ങുകണ്ടം മേഖലകളാണ് മുറിവാലന്‍ക്കൊമ്പിന്‍റെ വിഹാരകേന്ദ്രം.

Also Read: 'കാരവാനിൽ ഒളിക്യാമറ'; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios