സുന്ദരൻ്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി  നശിപ്പിച്ചു


പാലക്കാട്: മലമ്പുഴ ഡാമിനു സമീപം മത്സ്യതൊഴിലാളി കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരൻ രക്ഷപെട്ടത്. സുന്ദരൻ്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലർച്ചെ 5 മണിയ്ക്കാണ് സംഭവം

അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും അധികൃതർ ആരും സ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട് 

ആനപ്പേടിയിൽ ആറളം ഫാം; 8വർഷത്തിനിടെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 12പേർ