സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് സ്വര്‍ണവും പണവുമായാണ് പ്രവാസിയുടെ ഭാര്യ കടന്നത്. കാമുകനായ യുവാവ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

അന്തിക്കാട്: തൃശ്ശൂരില്‍ മക്കളെ ഉപേക്ഷിച്ച്(abandoning) കാമുകനൊപ്പം ഒളിച്ചോടിയ(Eloped) യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് സ്വദേശിയായ പ്രവാസി യുവാവിന്‍റെ ഭാര്യയാണ് ഭര്‍ത്താവിന്‍റെ സ്വര്‍ണ്ണവും പണവും കൈക്കലാക്കി ഗുണ്ടാനേതാവായ കാമുകനൊപ്പം സ്ഥലം വിട്ടത്. സാമൂഹികമാധ്യമത്തിലൂടെ(Social Media) പരിചയപ്പെട്ട യുവാവുമൊത്ത് സ്വര്‍ണവും പണവുമായാണ് പ്രവാസിയുടെ ഭാര്യയായ യുവതി കടന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആലപ്പുഴ മായിത്തറ അരുണിനൊപ്പമാണ് (ഡോണ്‍ അരുണ്‍ -33) പഴുവില്‍ സ്വദേശിനിയായ യുവതി ഒളിച്ചോടിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരുണിനെതിരേ പാലക്കാട് ,ആലപ്പുഴ, ചേര്‍ത്തല, മുഹമ്മ മലപ്പുറം എന്നിവിടങ്ങളില്‍ നിരവധി കേസുകളുണ്ടെന്നും അന്തിക്കാട് പൊലീസ് അറിയിച്ചു. 

ഭര്‍ത്താവിന്‍റെ പക്കലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയും ലോക്കറില്‍ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വര്‍ണവും കൈക്കലാക്കിയാണ് ഇരുവരും ഒളിച്ചോടിയത്. ഭര്‍ത്താവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇരുവരും പിടിയിലായത്. അന്തിക്കാട് എസ്.ഐ കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. എം.കെ. അസീസ്, സി.പി.ഒ.മാരായ അജിത്, ഷാനവാസ്, എസ്.സി.പി.ഒ. രാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തു