ഇവരിൽ നിന്ന് 10.07 ഗ്രാം എം.ഡി.എം.എയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

തൃശ്ശൂർ: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ. തൃശ്ശൂർ ചിയ്യാരം വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് മുനമ്പം പൊലീസിൻ്റെ പിടിയിലായത്. ഇവരിൽ നിന്ന് 10.07 ഗ്രാം എം.ഡി.എം.എയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 28 ന് രാത്രി നടത്തിയ പരിശോധനയിൽ 6 സിബ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ എം.ഡി. എം.എ.യും 2 കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ കെ.എസ് സന്ദീപിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....