കല്ലമ്പലത്തുള്ള വീട്ടിൽ അനിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനിതയെ (46) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കല്ലമ്പലം നാവായിക്കുളത്തെ പുതുതായി നിര്‍മിച്ച വീട്ടിൽ അനിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാവിലെ ജോലിയിൽ ഉണ്ടായിരുന്ന അനിത, ഉച്ചഭക്ഷണത്തിന് നാവായിക്കുളത്തെ വീട്ടില് പോയതായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബന്ധുക്കള്‍ അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് മുൻ സബ് ഇന്‍സ്പെക്ടർ പ്രസാദ് ആണ് ഭര്‍ത്താവ് . രണ്ട് മക്കളുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വനിത ഡോക്ടറുടെ കൊലപാതകം; സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് മമത

ആനയെ കണ്ട് കാര്‍ നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന ഇന്നോവ കാര്‍ തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Asianet News Live | Onam 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്