Asianet News MalayalamAsianet News Malayalam

കുണ്ടറയിൽ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, സമീപത്ത് ബാഗ്; ആളെ തിരിച്ചറിഞ്ഞു

സംഭവം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

woman found burn dead on road at Kundara kgn
Author
First Published Oct 27, 2023, 2:54 PM IST

കൊല്ലം: കുണ്ടറയിൽ യുവതിയെ റോഡിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യയാണ് മരിച്ചത്. 23 വയസായിരുന്നു. പേരയത്തെ കടയിൽ നിന്ന് ടിന്നർ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്ക് അയക്കും.

അതേസമയം പത്തനംതിട്ട കടമ്മനിട്ടയിൽ മധ്യവയസ്കനെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുടിലുകുഴി സ്വദേശി ശശിയാണ് മരിച്ചത്. 52 വയസായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തിൽ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

ഇടുക്കി നെടുംകണ്ടത്ത് കെട്ടിടം പണിക്കായി പില്ലർ സ്ഥാപിക്കാൻ കുഴിച്ച കുഴിയിലും അജ്ഞാത ജഡം കണ്ടെത്തി. കുഴിയിൽ തലകീഴായി കിടക്കുന്ന നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങി. വിവരമറിഞ്ഞ് നിരവധി നാട്ടുകാർ സ്ഥലത്തെത്തി. മരണ കാരണം വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios