രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൊളിക്കോട് സ്വദേശിനി മാലിനിയെ നാട്ടുകാർ പിടികൂടി പൊലിസിനെ ഏൽപ്പിച്ചു. 

തിരുവനന്തപുരം: ബ്യൂട്ടി പാലർ ജീവനക്കാരുടെ മുഖത്ത് മുളക് പൊടി വിതറി സ്വർണ മാലപ്പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ. പർദ്ദ ധരിച്ചെത്തിയ സ്ത്രീയാണ് സ്ഥാപനത്തിനുള്ളിൽ കയറി അതിക്രമം നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൊളിക്കോട് സ്വദേശിനി മാലിനിയെ നാട്ടുകാർ പിടികൂടി പൊലിസിനെ ഏൽപ്പിച്ചു.

അസഫാക്ക് 3 മാസമായി ആലുവയിൽ, ഇന്നലെയും മദ്യപിച്ചെത്തി; കുഞ്ഞിനെ കൊന്നിട്ടാണ് വന്നതെന്നറിഞ്ഞില്ല: പ്രദേശവാസി

ഉച്ചയോടെയാണ് പർദ്ദ ധരിച്ചെത്തിയ മാലിനി മുടി വെട്ടണമെന്ന് ജീവനക്കാരിയായ ശ്രീക്കുട്ടിയോട് ആവശ്യപ്പെട്ടത്. ഒരു ബന്ധുകൂടി വരുമെന്നും അൽപ്പ സമയം കഴിഞ്ഞ് ശേഷം മുടിമുറിക്കാമെന്നും പറഞ്ഞു. ഏറെ നേരം കാത്തിരുന്ന ശേഷം ബ്യൂട്ടി പാലർലർ ജീനക്കാർ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് പിന്നില്‍ നിന്നെത്തിയ മാലിനി മാലപൊട്ടിക്കാൻ ശ്രമിച്ചത്. പിടിവലിക്കിടെ പൊട്ടിയ മാലയും കൈയിൽ പിടിച്ച് ജീവനക്കാരി ശ്രീക്കുട്ടി പുറത്തേക്കോടി. പ്രാണരക്ഷാർത്ഥം ചില്ലുവാതിൽ തകർത്തായിരുന്നു ശ്രീക്കുട്ടി പുറത്തു ചാടിയത്. പ്രതിയായ മാലിനിയും പിന്നാലെ പുറത്തേക്കോടി. ജീവനക്കാരിയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ മാലിനിയെ പിടികൂടി നെടുമങ്ങാട് പൊലീസിന് കൈമാറി.

ആലുവ കൊലപാതകം: അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോ‍ർട്ടത്തിൽ തെളിഞ്ഞു
asianet news live