ചെന്നിത്തല പഞ്ചായത്ത് പടിഞ്ഞാറേവഴി 16 -ാം വാര്‍ഡില്‍ അനന്ദുഭവനത്തില്‍ ഓമനക്കുട്ടന്‍റെ ഭാര്യ അനിത (40) ആണ് വെള്ളക്കെട്ടില്‍ വീണ് വലതുകാല്‍ ഒടിഞ്ഞത്. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച് കാലിന് പ്ലാസ്റ്ററിട്ടു.  മഠത്തുംപടി ജങ്ഷനില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

മാന്നാര്‍: ചെന്നിത്തല പഞ്ചായത്ത് പടിഞ്ഞാറേവഴി 16 -ാം വാര്‍ഡില്‍ അനന്ദുഭവനത്തില്‍ ഓമനക്കുട്ടന്‍റെ ഭാര്യ അനിത (40) ആണ് വെള്ളക്കെട്ടില്‍ വീണ് വലതുകാല്‍ ഒടിഞ്ഞത്. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച് കാലിന് പ്ലാസ്റ്ററിട്ടു. മഠത്തുംപടി ജങ്ഷനില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

പശുക്കള്‍ക്കുള്ള കാലിത്തീറ്റയുമായി തകർന്ന റോഡിലൂടെ പോകുന്നതിനിടെയാണ് കാല്‍ വഴുതി വീണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അനിതയും കുടുംബവും മഠത്തുംപടി ഫാത്തിമാ മാതാ പാരീഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.