ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രതിശ്രുത വധുവിന് റോഡപകടത്തില്‍ ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ തിരുവനന്തപുരം കിള്ളിപ്പാലത്തുണ്ടായ റോഡ് അപകടത്തിലാണ് യുവതി കൊല്ലപ്പെട്ടത്. നേമം ശാന്തിവിള കൃഷ്ണകൃപയില്‍ രാധാകൃഷ്ണന്റെയും സുവര്‍ണകുമാരിയുടേയും മകള്‍ രാഖി എസ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഇരുപത്തൊമ്പത് വയസായിരുന്നു.  

കരമന: ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രതിശ്രുത വധുവിന് റോഡപകടത്തില്‍ ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ തിരുവനന്തപുരം കിള്ളിപ്പാലത്തുണ്ടായ റോഡ് അപകടത്തിലാണ് യുവതി കൊല്ലപ്പെട്ടത്. നേമം ശാന്തിവിള കൃഷ്ണകൃപയില്‍ രാധാകൃഷ്ണന്റെയും സുവര്‍ണകുമാരിയുടേയും മകള്‍ രാഖി എസ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഇരുപത്തൊമ്പത് വയസായിരുന്നു. 

കിള്ളിപ്പാലത്തെ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടി രാഖി റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി രാഖിയുടെ ശരീരത്തിലൂടെ കയറുകയായിരുന്നു. രാഖി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

അടുത്ത മാസം 28ന് രാഖിയുടെ വിവാഹം മരങ്ങാട് സ്വദേശിയുമായി ഉറപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ കരമന പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രശ്മിയാണ് സഹോദരി.