ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ ചിതറിപ്പോയി. 

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 
പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ഇരുവരും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ ചിതറിപ്പോയി. ഇതേ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു. പിന്നീട് മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടർന്നത്. മ‍ൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Add Asianetnews as a Preferred SourcegooglePreferred

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധന; ആര്യങ്കാവ് എക്സൈസ് ചെക്ക്‌പോസ്റ്റിൽ കഞ്ചാവ് പിടികൂടി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം