ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് വഴി മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ച് ഫോട്ടോ അയപ്പിക്കുകയായിരുന്നു

മേപ്പാടി: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. മൂപ്പനാട്, റിപ്പണ്‍ പുല്ലൂര്‍ക്കുന്ന് കൊല്ലത്തുപറമ്പില്‍ വീട്ടില്‍ ഫൈഷാദ് (22) നെയാണ് മേപ്പാടി എസ് എച്ച് ഒ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

ട്രിപ്പിൾ ജീവപര്യന്തം, 10 വർഷം കഠിന തടവ്, മൂന്നര ലക്ഷം പിഴ; പ്രേമന്‍റെ കൊടും ക്രൂരതക്ക് ശിക്ഷ വിധിച്ച് കോടതി

ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് വഴിയാണ് ഇയാള്‍ മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ച് ഫോട്ടോ അയപ്പിച്ചെതന്നും പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ, ഐ ടി ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം