മണ്ണാർക്കാട് തോരാപുരം അണ്ണാമലയാർ ക്ഷേത്രത്തിൽ നിന്ന് 100 വർഷം പഴക്കമുള്ള പൂജാപാത്രങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. 10,000 രൂപ വിലമതിക്കുന്ന കുടമണി, കിണ്ടി, കൊടിവിളക്ക് തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്.
മണ്ണാർക്കാട്: തോരാപുരം അണ്ണാമലയാർ ക്ഷേത്രത്തിൽ നിന്ന് പൂജാപാത്രങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെങ്കര കൈതച്ചിറ കൊമ്പംകൂണ്ട് ഉന്നതിയിലെ മഹേഷിനെയാണ് (27) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25ന് രാത്രി 12.30ന് ക്ഷേത്ര വളപ്പിൽ അതിക്രമിച്ചു കയറി കിണറിനു സമീപം കഴുകാനായി വച്ചിരുന്ന 100 വർഷം പഴക്കമുള്ള പൂജാപാത്രങ്ങളായ കുടമണി, കിണ്ടി, കൊടിവിളക്ക്, താമ്പോലം എന്നിവ മോഷ്ടിച്ചുവെന്നാണ് കേസ്. മോഷണം പോയ പൂജാ പാത്രങ്ങൾക്ക് 10,000 രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.


