കഴിഞ്ഞ ദിവസം രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ട എസ് ഐയുടെ സ്കൂട്ടറില്‍ നിന്നാണ് പ്രതി എസ്ഐയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്.

കോഴിക്കോട്: എസ് ഐയുടെ പേഴ്സ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ക്രൈംബ്രാഞ്ച് എസ് ഐ പി വിനോദ് കുമാറിന്‍റെ പേഴ്സ് മോഷ്ടിച്ച കോഴിക്കോട് ഒളവണ്ണ കൊപ്രക്കള്ളി കളത്തിപറമ്പില്‍ മുഹമ്മദ് ഫൈസലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ട എസ് ഐയുടെ സ്കൂട്ടറില്‍ നിന്നാണ് പ്രതി എസ്ഐയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം ഫറോക്ക് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

Also Read: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13 വയസുകാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; 2 കുട്ടികളുടെ പിതാവായ 40കാരൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്