പൂക്കാട് കുറ്റിക്കാട്ടില്‍ അബദുല്‍ നാസറിന്റെ മകന്‍ ഫാസിലി(25) നെയാണ് വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍ അബദുല്‍ നാസറിന്റെ മകന്‍ ഫാസിലി(25) നെയാണ് വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. മാതാവ്: സെക്കീന. സഹോദരങ്ങള്‍: സിനാന്‍, ഫാദിയ ഫെബിന്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


