തിരുവോണനാളിൽ ഏഷ്യാനെറ്റ് ന്യൂസിൽ അതിഥിയായെത്തിയ ജഗദീഷ് ഓപ്പറേഷൻ തൂഫാനിൽ രമേശ് ചെന്നിത്തലയെ അഭിനന്ദനമറിയിച്ചു. മന്ത്രിയെ എന്നും കാണുന്നുണ്ട്. തൂഫാൻ അടിച്ചുകലക്കുന്നുണ്ട്. കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നു. ആർക്കും നെഗറ്റീവ് ഇല്ലാത്ത ഒരുകാര്യം കേരളത്തിൽ നടക്കുന്നു. അതിന് അഭിനന്ദനം അറിയിക്കുന്നതായും ജഗദീഷ് പറഞ്ഞു.
തിരുവനന്തപുരം: തിരുവോണ നാളിൽ ഓണവിശേഷങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിൽ. തന്നെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ഓണം തൂഫാൻ ഓണമാണെന്നും ഓപ്പറേഷൻ തൂഫാനിൽ ജനങ്ങൾ എല്ലാംമറന്ന് സഹകരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അമ്മ ഇല്ലാത്തതിനാൽ വലിയ ഓണാഘോഷമില്ലെന്നും അമ്മയുടെ ഓർമകളുമായി ഓണസദ്യ കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവോണനാളിൽ ഏഷ്യാനെറ്റ് ന്യൂസിൽ അതിഥിയായെത്തിയ ജഗദീഷ് ഓപ്പറേഷൻ തൂഫാനിൽ രമേശ് ചെന്നിത്തലയെ അഭിനന്ദനമറിയിച്ചു. മന്ത്രിയെ എന്നും കാണുന്നുണ്ട്. തൂഫാൻ അടിച്ചുകലക്കുന്നുണ്ട്. കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നു. ആർക്കും നെഗറ്റീവ് ഇല്ലാത്ത ഒരുകാര്യം കേരളത്തിൽ നടക്കുന്നു. അതിന് അഭിനന്ദനം അറിയിക്കുന്നതായും ജഗദീഷ് പറഞ്ഞു.
നിങ്ങളെപ്പോലെയുള്ളവരുടെ പിന്തുണയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമെന്ന് രമേശ് ചെന്നിത്തല മറുപടി നൽകി. 'മോഹൻലാൽ തൂഫാൻ വാരിയറായശേഷം ധാരാളം പേർ സ്വയം മുന്നോട്ടുവന്ന് തൂഫാൻ വാരിയറായി മാറാൻ സന്നദ്ധരായി. ഇതിൽ ഒരു രാഷ്ട്രീയവ്യത്യാസവുമില്ല. വർണ-വർഗ വിവേചനമില്ലാതെ കേരളം ഒന്നിച്ചുനിൽക്കുന്ന ഓപ്പറേഷനാണ് ഓപ്പറേഷൻ തൂഫാൻ. എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ഓണം തൂഫാൻ ഓണമാണ്. അതാണ് അതിന്റെ പ്രത്യേകത.
ഇത്തവണ അമ്മയില്ലാത്തതിൽ ഓണം വലിയ ആഘോഷമില്ല. മൂത്ത മകന് രണ്ടാമത്തെ കുട്ടി പിറന്നു . അവന്റെ ആദ്യത്തെ ഓണമാണ്. കുടുംബസമേതം ഇപ്പോൾ എല്ലാവരും എറണാകുളത്താണ്. അമ്മ മരിച്ചതുകൊണ്ട് ഓണമില്ല. എന്നാലും ഓണസദ്യ കഴിക്കാതിരിക്കാനാകില്ലല്ലോ. അമ്മയുടെ ഓർമകളുമായി ഓണസദ്യ കഴിക്കണം', രമേശ് ചെന്നിത്തല പറഞ്ഞു.
വിഡി സതീശൻ സർക്കാരിന്റെ നൂറുദിവസത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഓണം എല്ലാവർക്കും നല്ലരീതിയിൽ ആഘോഷിക്കാൻ കഴിയുന്ന അവസരം സർക്കാർ ഒരുക്കിയിട്ടുണ്ട്. തൂഫാനിൽ ജനങ്ങൾ എല്ലാംമറന്ന് സഹകരിക്കുന്നുവെന്നത് എന്നെ സംബന്ധിച്ച് വലിയ സന്തോഷം. ശാന്തിയോടെ സമാധാനത്തോടെ എല്ലാവരും ഓണം ആഘോഷിക്കുന്നത് ഒരു ആഭ്യന്തരമന്ത്രി എന്നനിലയിൽ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.