പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീയിടുകയായിരുന്നുവെന്നാണ് സംശയം

പത്തനംതിട്ട: പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. ഇളകൊള്ളൂർ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭർത്താവും മകൻ മനോജും വീട്ടിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്.

മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നും വീട്ടിൽ തര്‍ക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.

വനജയും ഭര്‍ത്താവം തീപിടിച്ചപ്പോള്‍ മാറിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു.

4വയസുകാരന്‍റെ മരണത്തിൽ കടുത്ത നടപടി; ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസറടക്കം 5പേ‍‍ർക്ക് സസ്പെൻഷൻ

YouTube video player