ഇന്നലെ രാത്രിയോടെ ബൈക്ക് തൈക്കാട്ടുശേരി ചീരാത്തു കാടിനു സമീപം മരത്തിലിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

ആലപ്പുഴ: പൂച്ചാക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു യുവാവ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് 9-ാം വാർഡ് പൊൻ വയലിൽ കമലാസനന്റെ മകൻ അനന്തകൃഷ്ണൻ (23) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടക്കരപ്പള്ളി അമ്പിളി നിലയത്തിൽ ഉണ്ണികൃഷ്ണൻ (21) പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് തൈക്കാട്ടുശേരി ചീരാത്തു കാടിനു സമീപം മരത്തിലിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരുവരെയും തുറവൂർ താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരുക്കു ഗുരുതരമായതിനാൽ ഉണ്ണികൃഷ്ണനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. അനന്തകൃഷ്ണന്റെ മാതാവ്: ഇന്ദിര. സഹോദരി അഞ്ജന.

Read Also: 'ബൈക്ക് റേസിംഗ്, യുവാക്കളുടെ ഫോട്ടോ ഷൂട്ട് ലൊക്കേഷന്‍'; വിഴിഞ്ഞം ബൈപാസില്‍ അപടകങ്ങള്‍ തുടര്‍ക്കഥയാകുന്നു

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു, കോഴിക്കോട്ട് യുവാവ് മരിച്ചു

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. ചേളന്നൂർ പാലത്ത് അടുവാരക്കൽ താഴം പൊറ്റമ്മൽ അഭിനന്ദ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-ഓടെയാണ് അപകടമുണ്ടായത്‌. കൊല്ലരുകണ്ടിയിൽ പ്രഫുൽദേവ് 20), മേക്കയാട്ട് അഭിജിത്ത് (20), അടുവാരക്കൽ മീത്തൽ സേതു (19), കക്കുഴി പറമ്പിൽ സലാഹുദീൻ (20) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്നു ഇവർ. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും കാക്കൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിവദാസൻ-ജിഷ ദമ്പതിമാരുടെ മകനാണ് അഭിനന്ദ്. സഹോദരങ്ങൾ: അദില, അഭിനവ്.

Read Also: വെഞ്ഞാറമൂട്ടില്‍ ഇരട്ട അപകടം: ഒരു കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു, മറ്റൊന്ന് കാറുമായി കൂട്ടിയിടിച്ചു