തൃശ്ശൂർ വരവൂർ പാലക്കൽ ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്. സംഭവം അറിഞ്ഞ് വന്ന പ്രദേശവാസികൾക്ക് നേരെയും ലഹരിക്ക് അടിമയായ യുവാവ് ആക്രമണം നടത്തി.
തൃശ്ശൂർ: തൃശ്ശൂരില്‍ മദ്യലഹരിയിൽ കുട്ടികൾക്ക് നേരെ അതിക്രമം നടത്തി യുവാവ്. തൃശ്ശൂർ വരവൂർ പാലക്കൽ ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്. സംഭവം അറിഞ്ഞ് വന്ന പ്രദേശവാസികൾക്ക് നേരെയും ലഹരിക്ക് അടിമയായ യുവാവ് ആക്രമണം നടത്തി. മുൻപും സമാനമായ രീതിയിൽ ലഹരിക്ക് അടിമപ്പെട്ട് വയോധികനെ ആക്രമിച്ചതിന് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിൽ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. അക്രമണം വരവൂർ സ്വദേശി ഷനീഷിന് (32) എതിരെ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസെടുത്തു.
