കുറച്ചുപേർ തന്നെ മർദ്ദിച്ചതായി രഘു, സുജിത്തിനോട് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു

തൃശൂര്‍: അങ്കമാലിയിൽ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിന്‍റെ മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിന്‍റെ വീട്ടിൽ വെച്ചാണ് രഘുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് രഘു സുജിത്തിന്‍റെ വീട്ടിൽ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. 

കള്ളക്കേസെന്ന് നിവിൻ പോളി, ഡിജിപിക്ക് പ്രാഥമിക പരാതി നല്‍കി, നിയമ നടപടിയുമായി മുന്നോട്ട്

ബസിനുള്ളിൽ വെച്ച് വധശ്രമം; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, പ്രതി പിടിയിൽ

Namaste Keralam | Asianet News Live | Malayalam News | PV Anvar | Hema Committee |ഏഷ്യാനെറ്റ് ന്യൂസ്