തുമ്പമൺ മണ്ണാകടവ് സ്വദേശി അജി കെ.വി (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പന്തളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.  

പത്തനംതിട്ട: പന്തളം കുറുന്തോട്ടയം പാലത്തിന്റെ ഫുട്പാത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തുമ്പമൺ മണ്ണാകടവ് സ്വദേശി അജി കെ.വി (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പന്തളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. 

കണ്ണൂരിൽ ബൈക്ക് യാത്രികരായ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു

അതിനിടെ, കണ്ണൂർ തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാസർകോട് സ്വദേശികളായ മനാഫും ലത്തീഫും ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് പുതിയ തെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മനാഫിനെയും ലത്തീഫിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിയ ശേഷം പ്രതി തൂങ്ങി മരിച്ചു