മുയിപ്പോത്ത്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു എന്ന  മോനൂട്ടനാണ് (29) മരിച്ചത്

കോഴിക്കോട്: മുയിപ്പോത്ത്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു എന്ന മോനൂട്ടനാണ് (29) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മുയിപ്പോത്ത് പനച്ചോട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ സനുവിന് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ബാബുവിന്റെയും സൗമിനിയുടെയും മകനാണ് സനു. നീതു സഹോദരിയാണ്. 

Read more: ബാഗിലും പാന്റിന്റെ പോക്കറ്റിലുമായി പൊതികളായി സൂക്ഷിച്ചത് ഒന്നര കിലോ കഞ്ചാവ്, കൊച്ചിയിൽ ഒറീസ സ്വദേശി പിടിയിൽ

അതേസമയം, കോഴിക്കോട്: ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു. പൊക്കുന്ന് കളത്തിങ്കല്‍ സുന്ദരന്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ 12ന് ഉച്ചയ്ക്ക് പൊക്കുന്നിലുണ്ടായ അപകടത്തിലാണ് സുന്ദരന് ഗുരുതരമായി പരിക്കേറ്റത്. കോന്തനാരി ശ്രീകൃഷ്ണാശ്രമത്തിന് സമീപത്ത് നടന്നുപോകുമ്പോഴാണ് ബുള്ളറ്റ് ബൈക്ക് ഇടിച്ചത്. അഞ്ച് ദിവസമായി മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മരിച്ചു. സംസ്കാരം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് മാങ്കാവ് ശ്മശാനത്തില്‍. പൊക്കുന്നില്‍ കയറ്റിയിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: റീജ. മക്കള്‍ സുര്‍ജിത്ത്, അജയ്. സഹോദരങ്ങള്‍: പരേതനായ ദിനേശന്‍, പരേതയായ ദേവി, വത്സല, സുഗതന്‍, രമേശന്‍.