വളാഞ്ചേരിയിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കബീർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപി ച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മങ്കേരി കട്ടച്ചിറ കബീര്‍ (39) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11.25 ഓടെയാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ജങ്ഷനില്‍ ട്രാഫിക് ചുമതല യുണ്ടായിരുന്ന പൊലീസിന് നേ രെയാണ് അതിക്രമമുണ്ടായത്.
പട്ടാമ്പി ഭാഗത്തുനിന്നും വളാ ഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, പൊലീസുകാരന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തണ മെന്ന ഉദ്ദേശ ത്തോടെ എ ന്തോ വസ്തു എറിഞ്ഞുവെന്നാണ് പരാതി. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയില്‍ വെച്ച് കേട്ടാലറക്കുന്ന അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ഡ്യൂട്ടി തടസ്സപ്പെടുത്തുകയും പൊലീസ് ഉദ്യോഗസ്ഥനെ മാന സികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ട്രാഫിക്കി ല്‍ ഉണ്ടായിരുന്ന പൊലീസ് നല്‍കിയ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്, സംഭവത്തിന് പിന്നാലെ വളാഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ എം. നിര്‍മലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സം ഘം പ്രതിയെ അറസ്റ്റ് ചെയ്യുകയാ യിരുന്നു. മോഷണം ഉള്‍പ്പെടെ പ്ര തിയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ട്.


